ഹരിത കര്‍മ്മ സേന
ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ
- ഹരിതസുന്ദര ഓച്ചിറ: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ഗ്രാമത്തിന്റെ ശുചിത്വവും ഭംഗിയും നിലനിർത്തുക.
- സ്ത്രീ ശാക്തീകരണം: ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് കൃത്യമായ തൊഴിലും സുരക്ഷിത വരുമാനവും ഉറപ്പാക്കുക.
- ബോധവൽക്കരണം: പൊതുജനങ്ങളിൽ പരിസ്ഥിതിബോധം വളർത്തുകയും ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
"മാലിന്യമുക്തമായ ഒരു നാളേയ്ക്കായി നമുക്ക് കൈകോർക്കാം; ഹരിതകർമ്മസേനയോട് സഹകരിക്കാം."