തൂഫാന് തദ്ദേശം- ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
September 29, 2026
'തൂഫാൻ തദ്ദേശം' ലഹരിവിരുദ്ധ പദ്ധതിക്ക് ഓച്ചിറയിൽ തുടക്കമായി
ഓച്ചിറ: ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കുന്നതിനായി പോലീസ് നടപ്പിലാക്കുന്ന 'തൂഫാൻ തദ്ദേശം' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ നിർവ്വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ വാർഡ് തലങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു.
ലഹരിമുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ വാർഡ് തലത്തിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളും ഉറപ്പാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് എൻ. കൃഷ്ണകുമാർ വ്യക്തമാക്കി. ലഹരിക്കെതിരെ ഓരോ പൗരനും കാവലാളായി മാറണമെന്നും ചടങ്ങിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.